June 23, 2022

ALANGAD NEWS

ALANGAD VARTHAKAL

സാമൂഹിക പ്രതിബദ്ധത ലക്ഷ്യമിട്ട് പ്രവർത്തിച്ച് വരുന്ന കലാധ്വനി മാസിക

1 min read

സാമൂഹിക പ്രതിബദ്ധത ലക്ഷ്യമിട്ട് പ്രവർത്തിച്ച് വരുന്ന കലാധ്വനി മാസിക ഇപ്പോൾ പതിന്നാലാം വർഷത്തിലേക്ക് …
ബാല്യ-കൗമാര-യുവ മനസ്സുകളിലും രക്ഷകർത്താക്കൾക്കിടയിലും സ്ഥിരപ്രതിഷ്ഠ നേടിയ പത്ര മാസികയാണ് കലാധ്വനി . തിരുവനന്തപുരത്തു നിന്ന് എല്ലാ മാസവും ഒന്നിന് മുടങ്ങാതെ പ്രസിദ്ധീകരിച്ച് വരുന്ന കലാധ്വനി , കുട്ടികളിലെ സർഗ്ഗാത്മക കഴിവുകളെ പരിപോഷിപ്പിക്കാനുതകുന്ന പംക്തികളും , പഠനസംബന്ധമായ ലേഖനങ്ങൾ, ഫീച്ചറുകൾ, പ്രാജക്ട് വർക്ക് ആസ്പദമാക്കിയുള്ള വിഷയങ്ങൾ, പൊതു വിജ്ഞാനം , ക്വിസ് എന്നിവയും അവരിൽ ദേശീയത, ദിശാബോധം, അച്ചടക്കം, മൂല്യബോധം എന്നിവ വളർത്തുന്നതിനായി പുരാണ കഥകൾ, ഗുണപാഠകഥകൾ,ജീവിതവിജയകഥകൾ തുടങ്ങിയവയും, കൂടാതെ കുട്ടികളുടെ വിവിധ കലാസാഹിത്യ സൃഷ്ടികളും വ്യത്യസ്തത പുലർത്തുന്ന മറ്റ് പംക്തികളും, ജോലി അന്വേഷകർക്കും മത്സരപരീക്ഷകളിൽ പങ്കെടുക്കുന്നവർക്കുമായി പ്രത്യേക വിജ്ഞാന മേഖലകളും കൈകാര്യം ചെയ്യുന്നതിനൊപ്പം സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി. പരിസ്ഥിതി സംരക്ഷണം, റോഡ് സുരക്ഷ എന്നീ വിഷയങ്ങളിൽ സ്കൂളുകളുമായി ചേർന്ന് ബോധവൽക്കരണവും, പരിശീലനങ്ങളും സംഘടിപ്പിച്ചുവരുന്നതും, കൂടാതെ അപകടങ്ങളിലോ, അത്യാഹിതങ്ങളിലോ, പെടുന്ന ആർക്കും പ്രത്യേകിച്ച് കുട്ടികൾ, വിദ്യാർത്ഥിനികൾ, വൃദ്ധർ തുടങ്ങിയവർക്ക് ഏതവസരത്തിലും ബന്ധപ്പെട്ട അധികാരസ്ഥാനങ്ങളുമായി സഹകരിച്ച് സുരക്ഷാ പ്രവർത്തനങ്ങളും നടത്തുന്ന കലാധ്വനി,ഇതരപ്രസിദ്ധീകരണങ്ങളിൽ നിന്നും ഏറെ വ്യത്യസ്തത പുലർത്തുന്ന പ്രസിദ്ധീകരണമാണ്. കുട്ടികളിൽ വായനാശീലം വളർത്തുന്നതിന്റെ ഭാഗമായി സ്കൂളുകളിൽ വായനാലോകം പദ്ധതിയും നടപ്പിലാക്കി വരുന്നു. അതോടൊപ്പം കലാധ്വനി മാസിക അതിന്റെ വാർഷിക വരിക്കാർക്കും അവരുടെ കുടുംബാംഗങ്ങൾക്കുമായി ഒട്ടേറെ നൂതന പദ്ധതികൾ ആരംഭിച്ചിരിക്കുന്ന വസ്തുത കൂടി എല്ലാ മാന്യവായനക്കാരെയും അറിയിക്കുകയാണ് . എൽ.പി .സ്കൂൾ ക്ലാസുകളിലെ കൊച്ചു കൂട്ടുകാർക്കായി നടപ്പിലാക്കിവരുന്ന പദ്ധതിയാണ് കിഡ്സ് കോർണർ പദ്ധതി LP/UP/HS/HSS കുട്ടികൾക്കായി നടപ്പിലാക്കിവരുന്ന പുതിയ പദ്ധതിയാണ് ടാലന്റ് സർച്ച്. കുട്ടികളുടെ വിവിധ കഴിവുകൾ ജനമധ്യത്തിൽ എത്തിക്കുകയെന്നതാണ് ഇതിന്റെ ലക്ഷ്യം .

കുട്ടികളുടെ രക്ഷിതാക്കൾ ചെയ്യേണ്ടതിത്ര മാത്രം. അവരെ സംബന്ധിക്കുന്ന ഒരു ഹൃസ്വ വീഡിയോ ചിത്രം മൊബൈലിൽ എടുത്ത് . നിങ്ങളുടെ കുട്ടികളുടെ പ്രത്യേക കഴിവുകൾ ഒന്നോ രണ്ടോ മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ ക്ലിപ്പിങ്ങാക്കി 9037259950 എന്ന വാട്ട്സ് ആപ് നമ്പറിലേക്ക് അയച്ചു കൊടുക്കുക . കുട്ടികളിൽ ജീവിത വിജയം ലക്ഷ്യമിട്ടുള്ള പ്രവർത്തനത്തിന്റെ ഭാഗമായുള്ള പദ്ധതിയാണിത് . കുട്ടികളുടെ കഴിവുകൾ പുറം ലോകമറിയട്ടെ..! കലാധ്വനിയുടെ വാർത്താ ചാനലായ കലാധ്വനി ഓൺലൈൻ ന്യൂസ് പോർട്ടലിൽ ഇത് സംപ്രേഷണം ചെയ്യുന്നതാണ് …. ഓർക്കുക…. ഓർത്തിരിക്കുക…

Advertisements


www.kaladwaninews.com

കലാധ്വനി മാസിക സ്കൂളുകളിൽ നടപ്പിലാക്കി വരുന്ന വായനക്കളരി പദ്ധതിയിലേക്ക്.. ഒരുവർഷത്തേയ്ക്ക് മാസിക സ്പോൺസർ ചെയ്യാൻ താൽപര്യമുള്ള കാരുണ്യമനസുകളെയും ക്ഷണിക്കുന്നു. ഫോൺ 9037259950… മാസിക – ഒരു വർഷത്തേയ്ക്ക് 100 രൂപ മാത്രം.വായിക്കുക – പ്രചരിപ്പിക്കുക

Advertisements

Leave a Reply