June 23, 2022

ALANGAD NEWS

ALANGAD VARTHAKAL

ആകാശവാണി കൈതാരം : വാര്‍ത്തകള്‍ വായിക്കുന്നത് പവിത്രന്‍

1 min read
kaitharam_pavithran2

നാല് പതിറ്റാണ്ടിലധികമായി ഉച്ചത്തിൽ പത്രം വായിച്ച് നാട്ടുവിശേഷങ്ങളും ലോകവിശേഷങ്ങളും കേൾപ്പിക്കുന്ന ‘പത്രം വായിക്കും പവിത്രൻ’ കൈതാരത്തി​ൻറ സ്വന്തമാണ്. ദിവസവും ആറേഴ് പത്രങ്ങൾ വായിച്ച് നാട്ടുകാരെ കേൾപ്പിക്കുക വഴി പേര് ലഭിച്ച പവിത്രന് ലോക വായനദിനത്തിൽ തിരക്കോട് തിരക്ക്. മൂന്നുനാല് കേന്ദ്രങ്ങളിൽ സ്ഥിരം പത്രവായനക്കാരനായ പവിത്രൻ ചൊവ്വാഴ്ച മുപ്പത്തടം ഹോട്ടൽ ദ്വാരകയിൽ നടക്കുന്ന വായനദിന പരിപാടിയിൽ മുഖ്യശ്രദ്ധാകേന്ദ്രമാണ്. പത്രവായനക്കുപുറമെ ചൊവ്വാഴ്ച ഹോട്ടലിൽ വിശ്വസാഹിത്യ കൃതികളിലെ പ്രധാനഭാഗങ്ങൾ പവിത്രൻ വായിച്ച് കേൾപ്പിക്കും. പ്ലാസ്റ്റിക് ഉപയോഗത്തി​ൻറ ദൂഷ്യവശങ്ങളെക്കുറിച്ചുള്ള ലേഖനങ്ങളും വായിക്കും. കോട്ടുവള്ളി കൈതാരം പടേശൻ പറമ്പിൽ പി.കെ. പവിത്രൻ എന്ന അറുപത്തിയേഴുകാരൻ നാല് പതിറ്റാണ്ടിലേറെയായി പത്രങ്ങൾ സ്വയം വായിച്ചറിയുകയും മറ്റുള്ളവരെ അറിയിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു. കൂനമ്മാവിലെ ചായക്കടയിലെത്തുന്ന അപരിചിതർ, ഉച്ചത്തിൽ പത്രം വായിക്കുന്ന ശുഭ്രവസ്ത്രധാരിയായ മനുഷ്യനെ കണ്ട് അമ്പരക്കാറുണ്ട്. ആരെന്നു തിരക്കുന്നവരോട് അറിയുന്നവർ പറയും- “അത് പത്രം വായിക്കും പവിത്രൻ’,കൈതാരം പടേശൻ പറമ്പിൽ പവിത്രനെ സ്വന്തം വിലാസത്തിൽ ആരുമറിയില്ല. നാട്ടുകാർ ചാർത്തിക്കൊടുത്ത വിശേഷണം തന്നെ അയാളുടെ വിലാസം.പത്രവായന ജീവിതലക്ഷ്യമാക്കിയ പവിത്രൻനാലരപ്പതിറ്റാണ്ടായി പറവൂരും പരിസരപ്രദേശങ്ങളിലും ചിരപരിചിതനാണ്. എഴുപത്തിമൂന്നുകാരനായ പവിത്രൻ പത്രം നിവർത്തിയാൽ പ്രായം മറക്കും. പുലർച്ചെ ഉണർന്നയുടൻ വീട്ടിലുള്ള പത്രം വായിച്ചാണ്‌ ദിവസത്തിന് തുടക്കമിടുക. മുഖപ്രസംഗത്തിൽ നിന്ന് തുടങ്ങി ചരമപേജിൽ അവസാനിക്കും ആദ്യപത്രവായന. അയൽവാസികൾക്കുകൂടി കേൾക്കാൻ പാകത്തിലാവും പവിത്രന്റെ പത്രപാരായണം. പിന്നെ പുതുമണം മാറാത്ത പത്രങ്ങൾ തേടി ചായക്കടകളിലേക്കും കവലകളിലേക്കുമുള്ള യാത്രയാരംഭിക്കും. കോട്ടുവള്ളി, കൈതാരം, വരാപ്പുഴ പറവൂർ പ്രദേശങ്ങളിൽ എവിടെ ഏതൊക്കെ പത്രങ്ങൾ ഉണ്ടെന്നു പവിത്രനറിയാം. ആറേഴു പത്രമെങ്കിലും വായിച്ചു തീർക്കാതെ മനസു നിറയില്ല. പത്താം ക്ലാസ് തോറ്റശേഷം കൈതാരത്തെ ഒരു ചായക്കടയിൽ സഹായിയായി കയറിയതോടെയാണ് പവിത്രന്റെ ജീവിതം മാറിയത്. കടയിലെത്തിയ ചിലരുടെ അവശ്യപ്രകാരം പത്രം വായിച്ചുതുടങ്ങി. അങ്ങനെ എഴുത്തും വായനയും അറിയാത്ത നാട്ടുകാർ പവിത്രനിലുടെ ലോകകാര്യം അറിഞ്ഞു. വായനാദിനത്തിൽ ദൂര ദേശങ്ങളിൽ നിന്നു പോലും പത്രവായനയ്ക്കായി ക്ഷണിക്കാറുണ്ട്. വണ്ടിക്കൂലിപോലും വാങ്ങാതെ അവിടങ്ങളിൽ പോകാറുമുണ്ട്. മുഖപ്രസംഗം മുതൽ ചരമക്കോളംവരെ വായിച്ചുതീർക്കും. അപകട മരണ വാർത്തകൾ വായിക്കുമ്പോൾ സങ്കടം വരാറുണ്ടെന്ന് പവിത്രൻ പറയുന്നു. രാഷ്ട്രീയ വാർത്തകളും പൊതുവാർത്തകളും വിശദീകരിച്ച് കേൾപ്പിക്കുന്ന പവിത്രന് രാഷ്ട്രീയമുണ്ടെങ്കിലും വായനയിൽ അതില്ല. കെഎസ്ആർടിസി ഡിപ്പോക്ക് സ്ഥലമെടുത്തപ്പോൾ ഉപജീവനമാർഗമായിരുന്ന മുറുക്കാൻകട നഷ്ടപ്പെട്ടു . നാടിനു പ്രയോജനമുള്ള എന്തെങ്കിലും ചെയ്യാമല്ലോ എന്നു കരുതി അന്നുമുതൽ പത്രവുമായി ഇറങ്ങിയതാണ്‌ .നാട്ടിൽ കിട്ടുന്ന മലയാള പത്രങ്ങളെല്ലാം എങ്ങിനെയെങ്കിലും സംഘടിപ്പിക്കും. അതിനു പണം മുടക്കുന്നതൊന്നും പ്രശ്നമില്ല . പരിസ്ഥിതി വാർത്തകൾക്കായി പത്രങ്ങൾ മുഴുവൻ അരിച്ചുപെറുക്കുന്നതിനാൽ അറിവും വർധിച്ചു. ഒമ്പതാം ക്ലാസ് വരെയേ പഠിച്ചിട്ടുള്ളു എന്നത് പവിത്രന് മാത്രം അറിയാവുന്ന രഹസ്യം.പൊതുപ്രവർത്തകനായ പവിത്രൻ രണ്ടുവട്ടം പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മത്സരിെച്ചങ്കിലും തോറ്റു. കൂനമ്മാവിലെ ക്ലിനിക്കിലെ അറ്റൻഡർ ജോലിയായിരുന്നു ഉപജീവനമാർഗം. കോവിഡിനുശേഷം ക്ലിനിക് പൂട്ടിയതോടെ അതു നിലച്ചു. വാർദ്ധ്യക്യകാല പെൻഷൻ ഉപയോഗിച്ചാണ് പവിത്രൻ ഇപ്പോൾ ജീവിതം തള്ളിനീക്കുന്നത്. പത്രവായനയെ ഭാര്യ ഇന്ദിരയും മക്കളായ ബിപിൻദാസും പ്രഫുൽരാജും പിന്തുണക്കുന്നുമുണ്ട്.

കടപ്പാട് – കേരള കൗമുദി – മാധ്യമം – വാട്സ്ആപ്പ്- ഫേസ്ബുക് ഗ്രൂപ്പുകൾ

Advertisements

Leave a Reply