June 24, 2022

ALANGAD NEWS

ALANGAD VARTHAKAL

കൊടുവഴങ്ങ ശ്രീനാരായണ ക്ലബ്ബ് & ലൈബ്രറി

1 min read
Sreenarayana-library-koduvazhanga

കൊടുവഴങ്ങ ശ്രീനാരായണ ക്ലബ്ബ് & ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ വായന ദിനത്തോടനുബന്ധിച്ച് വായനയെ പ്രോത്സാഹിപ്പിക്കുന്നതിനും കൂടുതല്‍ ജനകീയമാക്കുന്നതിനും വേണ്ടി കേരള സ്റ്റേറ്റ് ലൈബ്രറി കൌണ്‍സില്‍ ഈ വര്‍ഷം നടപ്പിലാക്കുന്ന പദ്ധതിയായ വായന വസന്തത്തിന്‍റെ ലൈബ്രറി തല ഉത്ഘാടനം ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന് രമ്യ ടീച്ചര്‍ നിര്‍വഹിച്ചു. ജില്ല ലൈബ്രറി കൌണ്‍സില്‍ അംഗം പി.ആര്‍.സത്യന്‍ പി.എന്‍.പണിക്കര്‍ അനുസ്മരണം നടത്തി. പ്രശസ്ത എഴുത്തുകാരി ശ്രീമതി സന്ധ്യ ജലേഷ്  തന്‍റെ ചൗപദി  എന്ന നോവല്‍ പരിചയപ്പെടുത്തി.ലൈബ്രറി പ്രസിഡന് വി.ജി ജോഷി അദ്ധ്യക്ഷത വഹിച്ചു. ലൈബ്രറി സെക്രട്ടറി ടി .വി .ഷൈവിന്‍   സ്വാഗതവും  കെ.ആര്‍.സജീവ്‌   കൃതജ്ഞതയും  രേഖപ്പെടുത്തി.കുമാരി ദേവികൃഷ്ണ പി.യു,കുമാരി ഹരിത എച്ച് ദാസ്‌ എന്നിവര്‍ മുരുകന്‍ കാട്ടാക്കടയുടെ കനല്‍ പൊട്ട് എന്ന കവിതയുടെ ദൃശ്യാവിഷ്കരം നടത്തി.ലൈബ്രറി വൈസ് പ്രസിഡന് കെ.ഏ .അഖില്‍ ,വയോജനവേദി സെക്രട്ടറി എം.കെ .ശശി, പ്രസിഡന്റ്‌ വി.വി. സുതൻ ,വനിതാവേദി കണ്‍വീനര്‍ നിമ്മി സുധീഷ്‌ ,യുവത  പ്രസിഡന് കെ.ബി .ശ്രീജിത്ത്‌ ,കമ്മറ്റി അംഗം കെ.പി.ധര്‍മ്മേന്ദ്രന്‍ എന്നിവര്‍ സംബന്ധിച്ചു . ഓരോ വായനക്കാരുടെയും വീടുകളില്‍ ആണ് ഒത്തു ചേരുക എന്ന ലക്ഷ്യത്തോടെ അഖില അശോകന്‍ മെന്റര്‍ ആയി ആദ്യ വായന കൂട്ടവും രൂപികരിച്ചു.

Leave a Reply