മേത്താനം കുരീത്താഴം റോഡ് തുറന്നു
1 min read
ജില്ലാ പഞ്ചായത്തിന്റെയും ആലങ്ങാട് പഞ്ചായത്തിന്റെയും നേതൃത്വത്തിൽ ആലങ്ങാട് പഞ്ചായത്ത് 13-ാം വാർഡിൽ പുനർനിർമാണം നടത്തിയ മേത്താനം കുരീത്താഴം റോഡിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം യേശുദാസ് പറപ്പിള്ളി നിർവഹിച്ചു. ജില്ലാ പഞ്ചായത്തിന്റെയും ആലങ്ങാട് പഞ്ചായത്തിന്റെയും ഫണ്ടിൽ നിന്നും 15 ലക്ഷം രൂപ ചെലവഴിച്ചാണ് റോഡ് നിർമിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് പി. എം.മനാഫ് അധ്യക്ഷനായി. പഞ്ചായത്ത് അംഗങ്ങളായ ഉഷ് – രവി, പി.ആർ.ജയകൃഷ്ണൻ ,കെ.വി.ജിൻ, തസ്തിം സിറാ – ജുദ്ദീൻ, ബിൻസി സുനിൽ, ഹമീദ്ഷാ, സി.ജെ.ഷാജു, പി.എ.ഹസൈനാർ, ദിലീപ് കുഞ്ഞുമോൻ,ഷെഫീഖ്, അബ്ദുൽ സലിം, ബിജു എന്നിവർ പ്രസംഗിച്ചു.
വാർത്തകൾക്ക് കടപ്പാട് – മനോരമ , മാതൃഭൂമി
Advertisements
