ശ്രീ നാരായണ വായനശാലയിൽ വായന പക്ഷാചരണം
1 min read
” വായിച്ചു വളരുക ; ചിന്തിച്ചു വിവേകം നേടുക ” പി എൻ പണിക്കരുടെ ഈ വരികൾ ഹൃദയത്തോട് ചേർത്ത് വെച്ചവരാണ് മലയാളികൾ. പണിക്കരുടെ ചരമ ദിനമായ ജൂൺ 19 മുതൽ ആധുനിക ലൈബ്രറി കൗൺസിലിന്റെ പിതാവ് എന്ന് വിശേഷിപ്പിക്കാവുന്ന ഐ വി ദാസിന്റെ ജന്മദിനമായ ജൂലൈ 7 വരെ വായന പക്ഷാചരണത്തിന്റെ ഭാഗമായി ലൈബ്രറി കൗൺസിൽ കേരളത്തിലെ ഗ്രന്ഥാലയങ്ങളിൽ വിവിധങ്ങളായ പരിപാടികൾ നടത്താൻ ആഹ്വാനം ചെയ്തിരിക്കുന്നു. ഇതിന്റെ ഭാഗമായി ശ്രീ നാരായണ വായനശാല-രജി.നമ്പർ. 163 തത്തപ്പിള്ളിയിൽ ജൂൺ 19 മുതൽ ജൂലൈ 7 വരെ P.N പണിക്കർ അനുസ്മരണം, സാഹിത്യപ്രതിഭകളെ ആദരിക്കൽ പുസ്തക ചർച്ച പുസ്തക സമാഹരണം എന്നിവ നടക്കുന്നതാണ് . ജൂൺ 19 ഞായർ 4 P.M ശ്രീ കെ.കെ അനിൽകുമാറിന്റെ ‘ ലേഖന പരമ്പര ‘തിരിച്ചറിവുകൾ’ പുസ്തക ചർച്ചയും ഗ്രന്ഥകർത്താവിനെ ആദരിക്കലും . ഉദ്ഘാടനം : ശ്രീ ടി.വി ഷെവിൻ ‘ (ലൈബ്രറി കൗൺസിൽ താലൂക്ക് ജോയിന്റ് സെക്രട്ടറി) ‘ ജൂൺ 26 ഞായർ 4 P.M ശ്രീ വി, കെ. അജിതഘോഷ് രചിച്ച ഇന്ത്യയുടെ അധികാര ചരിത്രം’ എന്ന ചരിത്ര ഗ്രന്ഥ ചർച്ചയും ഗ്രന്ഥകർത്താവിനെ ആദരിക്കലും . ഉദ്ഘാടനം : ശ്രീ ബെന്നി ജോസഫ് (ലൈബ്രറി കൗൺസിൽ താലൂക്ക് എക്സിക്യൂട്ടീവ് അംഗം) . ജൂലൈ 3 ഞായർ 4 P.M ഡോ. എം.എസ് ഷീബ രചിച്ച ‘ ‘ഉപനിഷത് സ്പർശം വിദ്യാഭ്യാസത്തിൽ’ എന്ന തത്വശാസ്ത്ര ഗ്രന്ഥ ചർച്ചയും ഗ്രന്ഥകർത്താവിനെ ആദരിക്കലും ഉദ്ഘാടനം : ശ്രീ. അജിത്ത് കുമാർ ഗോതുരുത്ത് ‘ (ലൈബ്രറി കൗൺസിൽ താലുക്ക് വൈസ് പ്രസിഡന്റ്)
വായന മരിക്കുമ്പോളൊരു
പുസ്തകം മരിക്കുന്നു….
ഒരു പുസ്തകം മരിക്കുമ്പോൾ
അതെഴുതിയ പേനയും മരിക്കുന്നു…..
പിന്നതിലെ മഷിയും വറ്റുന്നു……
പിന്നതു പിടിച്ച വിരലുകൾ
മരവിച്ചു മരിക്കുന്നു…….
വിരലുകൾ മരിക്കുമ്പോൾ ഒരു
മനവും മരിക്കുന്നു…..
മനം മരിച്ചിടത്തൊരായിരം
മനുഷ്യർ മരിച്ചിട്ടുണ്ടാവും
പിന്നൊരു ഭാഷയും, ഒരു കുലവും…..
വിത്തു മരിക്കുമ്പോളൊരു
മരം മരിക്കുന്നതുപോലെ….
മണ്ണ് മരിക്കുന്നതുപോലെ…..


പുസ്തകങ്ങളുടെ ഹൃദയ സ്പന്ദനമായി ഗ്രന്ഥങ്ങളുടെയും ഗ്രന്ഥശാലകളുടെയും വഴികാട്ടിയായി സാസ്കാരിക കേരളത്തിൻ്റെ നേതൃത്വം..കേരള ഗ്രന്ഥശാല സംഘം നയിച്ച രാജപാതയിലൂടെ തത്തപ്പിള്ളി ശ്രീനാരായണ ക്ലബ്ബ് & ലൈബ്രറി മുന്നേറുകയാണ് .ശക്തവും ദീപ്തവുമായ ഒരു സാംസ്കാരിക വെളിച്ചം കേരളത്തിന് നൽകിയ ശ്രീനാരായണ ഗുരുവിൻ്റെ നാമധേയത്തിലുള്ള ഈ വായനശാല അദ്ദേഹത്തിൻ്റെ വാക്കുകൾ പോലെ തന്നെ ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സർവരും സോദരത്വേന വാഴുന്ന മാതൃകാസ്ഥാനമായി തന്നെ ഈ പ്രദേശത്തു പ്രവർത്തിക്കുന്ന ഒരു സാംസ്ക്കാരിക ജ്വാലയാണ്.