September 25, 2022

ALANGAD NEWS

ALANGAD VARTHAKAL

അഗ്‌നി ശമനസേന: രക്ഷാപ്രവര്‍ത്തന ബോധവല്‍ക്കരണ ക്ലാസ് നടത്തി

1 min read

ദുരന്തങ്ങളുടെ ആഘാതം ലഘൂകരിക്കാന്‍ ജനങ്ങളെ ബോധവാന്മാരാക്കുന്നതില്‍ അഗ്‌നിശമന സേനയുടെ പങ്ക് വളരെ വലുതാണെന്ന് ആലങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് പി. എം മനാഫ് എറണാകുളം അങ്കമാലി അതിരൂപതയുടെ സാമൂഹ്യ പ്രവര്‍ത്തന വിഭാഗമായ സഹൃദയ കാരിത്താസിന് യുമായി സഹകരിച്ച് നടപ്പിലാക്കുന്ന നവജീവന്‍ ദുരന്ത ആഘാത ലഘൂകരണ പദ്ധതിയുടെ ഭാഗമായി ആലങ്ങാട് പഞ്ചായത്തില്‍ സംഘടിപ്പിച്ച പരിശീലന പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആലുവ അഗ്‌നിശമന സേനയുടെ നേതൃത്വത്തിലാണ് പരിശീലന പരിപാടി സംഘടിപ്പിച്ചത് വീടുകളില്‍ ദൈനംദിന പ്രവര്‍ത്തനങ്ങളുടെ ഭാഗമായ ഗ്യാസിന്റെ ഉപയോഗം,തീപിടുത്തം എന്നിവയോടൊപ്പം മറ്റ് അത്യാവശ്യ സാഹചര്യങ്ങളില്‍ സമയബന്ധിതമായി ഇടപെടലുകള്‍ നടത്തി ജീവന്‍തന്നെ രക്ഷിച്ചേക്കാവുന്ന പ്രാഥമിക ശുശ്രൂഷകളെക്കുറിച്ചും പരിശീലനം നല്‍കുകയുണ്ടായി. ഇതോടൊപ്പം വിവിധ അപകട സമയത്ത് ചെയ്യേണ്ട കാര്യങ്ങളുടെ ഡെമോണ്‍സ്‌ട്രേഷന്‍ വാര്‍ഡ് അംഗങ്ങളുടെയും അഗ്‌നിശമന സേനാ ഉദ്യോഗസ്ഥരുടെയും പങ്കാളിത്തത്തോടെ പരിചയപ്പെടുത്തി. ആലങ്ങാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലത പുരുഷന്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ പ്രോജെക്ട് കോര്‍ഡിനേറ്റര്‍ ഷിംജോ ദേവസ്യ സ്വാഗതം ആശംസിച്ചു. ആലുവ അഗ്‌നിരക്ഷാ സേന അംഗങ്ങളായ ഡിക്‌സണ്‍ മാത്യു,സന്തോഷ് കുമാര്‍, ജോണ്‍, സഹൃദയ സ്റ്റാഫ് അംഗങ്ങളായ ഷാനോ ജോസ്, അനന്തു ഷാജി എന്നിവര്‍ നേതൃത്വം നല്‍കി. പരിശീലന പരിപാടിയുടെ ഭാഗമായി പ്രോജെക്ട് ഹാന്‍ഡ് ബുക്ക്, ഹൈജീന്‍ കിറ്റ് എന്നിവ വിതരണം ചെയ്തു.

Advertisements