June 24, 2022

ALANGAD NEWS

ALANGAD VARTHAKAL

എൽദോസിനു ഇതൊരു നല്ല തുടക്കം

1 min read
after-promising-start-to-2022-eldhose-paul-hoping-to-make-big-leap

കോമൺവെൽത്ത് ഗെയിംസിനുള്ള ഇന്ത്യയുടെ അത്-ലറ്റിക്സ് ടീമിനെ പ്രഖ്യാപിച്ചു. ഒളിമ്പിക്സ് സ്വർണ മെഡൽ ജേതാവ് നീരജ് ചോപ്രയുൾപ്പെടെ 37 അത്-ലറ്റുകളാണ് ടീമിൽ , ആലങ്ങാട് പാലയ്ക്കാമറ്റം സ്വദേശി എൽദോസ് പോൾ ഉൾപ്പെടെ പത്തു മലയാളികൾ .എൽദോസ് പോളിനോടപ്പം (ട്രിപ്പിൾ ജമ്പ്) നമ്മൾ ആലങ്ങാടിനും അഭിമാന നിമിഷം . കാരണം നിരവധി കായിക താരങ്ങളെ കേരളത്തിന്‌ നൽകിയിട്ടുള്ള അലങ്ങാട് കെ ഈ എം ഹൈ സ്കൂളിൽ നിന്നുമാണ് എൽദോസ് പോളിന്റെ വരവ്…. ഈ മണ്ണിലാണ് കായിക അധ്യാപകൻ M P ബെന്നി എൽദോസ് പോളിന് സ്പോർട്സ് ന്റെ ബാലപാഠങ്ങൾ നൽകിയത് .

ഇന്ത്യക്ക്‌ വേണ്ടി മത്സരിക്കുന്ന കേരളത്തിന്റെ അഭിമാനമായ എൽദോസ് പോളിനും കായിക അധ്യാപകൻ MP ബെന്നിക്കും അഭിനന്ദനങ്ങൾ…..! ബർമിങ്ഹാമിൽ ജൂലെെ 28 മുതൽ ആഗസ്ത് എട്ടുവരെയാണ് കോമൺവെൽത്ത് ഗെയിംസ്.

Advertisements

Leave a Reply