September 23, 2022

ALANGAD NEWS

ALANGAD VARTHAKAL

മലേറിയ എന്ന മാരക അസുഖത്തിന് വിട

1 min read

ആലങ്ങാട് മലേറിയ മുക്ത പഞ്ചായത്തായി പ്രഖ്യാപിച്ചു. അഞ്ച് വർഷമായി തദ്ദേശീയമായി മലമ്പനി കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലാത്തതിനാലാണ് പഞ്ചായത്തുകളെ മലമ്പനി മുക്തമായി പ്രഖ്യാപിച്ചത്. പഞ്ചായത്ത്‌ പ്രസിഡന്‍റ്​ പി.എം. മനാഫ് മലമ്പനി മുക്ത പ്രഖ്യാപനം നിർവഹിച്ചു. ആലങ്ങാട് കുടുംബാരോഗ്യകേന്ദ്രം മെഡിക്കൽ ഓഫിസർ ഡോ. ഫിലോമിന അലോഷ്യസ് അധ്യക്ഷത വഹിച്ചു. ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് എം.ആർ. രാധാകൃഷ്ണൻ, പഞ്ചായത്ത്‌ സെക്രട്ടറി മഹേഷ്‌ എന്നിവർ സംസാരിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ മുരളീധരൻ സ്വാഗതവും സ്ഥിരം സമിതി അധ്യക്ഷൻ പി.ആർ. ജയകൃഷ്ണൻ നന്ദിയും പറഞ്ഞു. കരുമാല്ലൂർ കുടുംബാരോഗ്യകേന്ദ്രത്തിൽ നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീലത ലാലു മലേറിയ മുക്ത പഞ്ചായത്ത് പ്രഖ്യാപനം നടത്തി. ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ റംല ലത്തീഫ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത്​ അംഗം ഷഹന അക്രം, മെഡിക്കൽ ഓഫിസർ ഡോ. ബിബിത വിശ്വം, ഡോ. ദിവ്യ രാജ്, ഡോ. ഹരിഗോവിന്ദ്, എ.എസ്. സിനി, ബീന എന്നിവർ സംസാരിച്ചു. ആലങ്ങാട് പഞ്ചായത്തിനെ മലേറിയ മുക്തമായി പ്രഖ്യാപിക്കുന്ന ചടങ്ങ് പ്രസിഡൻറ് പി.എം. മനാഫ് ഉദ്ഘാടനം ചെയ്യുന്നു