June 23, 2022

ALANGAD NEWS

ALANGAD VARTHAKAL

വായിച്ചു വളരാം – ഈ വർഷത്തെ ദേശീയ വായനാ ദിനം – ജൂൺ 19

1 min read

വീടുകളിൽ ഏകാന്തതയിലാണോ ? പുസ്‌തകം വായിക്കുന്നവർ ആണോ ? എങ്കിൽ വഴി ഉണ്ടാക്കാം .അക്ഷരം വെളിച്ചമാണ്, അഗ്നിയാണ്..അത് കുഞ്ഞുങ്ങളിൽ കത്തി പടരട്ടെ… പണ്ടുകാലത്ത്, ചായക്കടയില്‍ പോയി കടുപ്പത്തിലൊരു ചായയും കുടിച്ച് പത്രം അരിച്ചുപെറുക്കി വായിച്ചിരുന്ന നമ്മുടെ പിതാമഹന്‍മാര്‍ വായനയുടെ കാര്യത്തില്‍ നമുക്ക് എന്നും മാതൃകയാണ്. സ്‌കൂള്‍ വിദ്യാഭ്യാസം ഇല്ലെങ്കിലും നാട്ടറിവിലും ലോകവിവരത്തിലും അവര്‍ ഒട്ടും പുറകിലല്ലായിരുന്നു. അക്ഷരാഭ്യാസം കുറവുള്ള പഴയ കാലത്ത് കൂലി കൊടുത്ത് പത്രവും ആനുകാലികങ്ങളും ഗ്രന്ഥങ്ങളും വായിപ്പിച്ചിരുന്നു എന്നുകൂടി പുതിയ തലമുറ അറിയണം. വായന മൊബൈല്‍ ഫോണിലേക്ക് ചുരുങ്ങിയ ഇക്കാലത്ത് വായനയുടെ പ്രസക്തി ഏറെ വലുതാണ് .

വായനയുടെ വസന്തം.. വായനക്കളരി..

Advertisements

മലയാള മനോരമ ദിനപത്രം വിദ്യാർത്ഥികളിൽ വായനാശീലം വർദ്ധിപ്പിക്കുവാൻ വേണ്ടി ആവിഷ്ക്കരിച്ച ഒരു പദ്ധതിയാണ് വായനക്കളരി . ഏതെങ്കിലും ഒരു sponsor ഇതിനാവശ്യമായ തുക മനോരമക്ക് നൽകിയാൽ അഞ്ച് ദിനപത്രം കോപ്പി ഒരു കൊല്ലത്തേക്ക് ആ വിദ്യാലയത്തിന് നൽകും . കുട്ടികൾക്കുള്ള പദ്ധതിയല്ലേ ! അത് കൊണ്ട് സബ്സിഡൈസ്ഡ് റെയിറ്റിലാണ് ചാർജ് നിശ്ചയിച്ചിട്ടുള്ളത് .

കുട്ടികൾക്ക്‌ എല്ലാ ക്ലാസ്സിലേക്കും ഈ അധ്യയന വർഷം മുഴുവൻ ദിനപത്രങ്ങൾ..

Advertisements

ആലങ്ങാട് സെൻ്റ് ജോസഫ്സ് സാധുജനസംഘം മലയാള മനോരമയുമായി ചേർന്ന് സംഘടിപ്പിക്കുന്ന ആലങ്ങാട് സെൻ്റ് മേരീസ് എൽ.പി.സ്കൂളിലെ വായനക്കളരിയുടെ ഉദ്ഘാടനം സ്‌കൂൾ മനേജർ റവ.ഫാ.പോൾ ചുള്ളി നിർവ്വഹിച്ചു . ആശംസകൾ

ഇനി മുതൽ കുട്ടികള്‍ക്കും മുടങ്ങാതെ പത്രം വായിക്കാന്‍ എത്തിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. എല്ലാ ദിവസവും ആദ്യം കാണുന്ന മുറിയിൽ ആരംഭിച്ച വായനക്കളരിയിൽ പ്രമുഖ മാഗസീനുകൾ ദിനപത്രങ്ങൾ എന്നിവയാണ് ഉണ്ടാവുക.

Leave a Reply