October 3, 2022

ALANGAD NEWS

ALANGAD VARTHAKAL

നിയമയുദ്ധങ്ങൾക്കൊടുവിൽ യദുകൃഷ്ണൻ ശാന്തിയാകുമ്പോൾ

1 min read

1993 ൽ തിരുവിതാം‌കൂർ ദേവസ്വം ബോർഡിന്റെ ശാന്തി നിയമന പരീക്ഷയിൽ മുപ്പത്തൊന്നാം റാങ്കുകാരനായിരുന്നു കെ എസ് രാകേഷ് . അദ്ദേഹത്തെ നിയമിച്ചതാകട്ടെ നീറിക്കോട് ശിവക്ഷേത്രത്തിലും . എന്നാൽ വേഴപ്പറമ്പ് മനയിൽ നിന്നുള്ള കത്തിനെ തുടർന്ന് രാകേഷിനെ നിയമിക്കേണ്ടെന്ന് ക്ഷേത്രം ഭരണാധികാരികൾ തീരുമാനിക്കുന്നു . കാരണം രാകേഷ് ഈഴവനാണ്

നിയമനം നടത്തുന്നത് എല്ലാ നിയമങ്ങളും പാലിച്ചാണെന്നും രാകേഷിനെ ക്ഷേത്രത്തിൽ പൂജാരിയായി എടുക്കണമെന്നും ദെവസ്വം ബോർഡ് വീണ്ടും നിർദ്ദേശിച്ചതോടെ രാകേഷിന് ശ്രീകോവിലിൽ പ്രവേശനം ലഭിക്കുമെന്നായി . എന്നാൽ ഈ നിയമനം അന്ന് തന്നെ ഹൈക്കോടതി സ്റ്റേ ചെയ്തു . കേരളത്തിലെ ക്ഷേത്രങ്ങളിൽ മലയാളി ബ്രാഹ്മണർക്കു മാത്രമേ പൂജ ചെയ്യാൻ അധികാരമുള്ളൂ എന്നായിരുന്നു ഹർജിക്കാരന്റെ വാദം

Advertisements

തുടർന്ന് നടന്ന നിയമ പോരാട്ടത്തിനൊടുവിൽ 1995 ഡിസംബർ 4 ന് കേരള ഹൈക്കോടതി കെ എസ് രാകേഷിന്റെ നിയമനം അംഗീകരിച്ചു. എന്നാൽ അവിടെയും നിൽക്കാതെ കേസ് സുപ്രീം കോടതിയിലെത്തി. ഒടുവിൽ 2002 ഒക്ടോബർ മൂന്നിന് ഇന്ത്യയുടെ പരമോന്നത കോടതി ഹിന്ദു ധർമ്മശാസ്ത്രങ്ങളും പല കോടതി വിധികളും എല്ലാം പരിശോധിച്ച് അന്തിമ വിധി പ്രഖ്യാപിച്ചു .

“പറവൂർ ശ്രീധരൻ തന്ത്രിയുടെ മകൻ രാകേഷിന് ക്ഷേത്രത്തിൽ പൂജ ചെയ്യാൻ അവകാശമുണ്ട് “

Advertisements

ഇന്ന് പറവൂർ രാകേഷ് തിരുവിതാം‌കൂർ ദേവസ്വം ബോർഡിന്റെ തന്ത്രി കൂടിയാണ് . നമ്പൂതിരി സമുദായത്തിൽ നിന്നല്ലാത്ത ആദ്യത്തെ തന്ത്രി .