June 23, 2022

ALANGAD NEWS

ALANGAD VARTHAKAL

സാമൂഹ്യവിരുദ്ധർ മൃഗഡോക്ടറെ മർദിച്ചു

1 min read

ആലങ്ങാട് വെറ്ററിനറി ആശുപത്രിയിൽ ജോലിയിലുണ്ടായിരുന്ന ഡോക്ടറെ സാമൂഹിക വിരുദ്ധർ മർദിച്ചെന്ന് പരാതി. ആലങ്ങാട് വെറ്ററിനറി ആശുപത്രി ഡോക്ടറായ ചന്ദ്രകാന്തിനാണു ( 28 ) മർദനമേറ്റത്. സംഭവത്തിൽ ബിനാനിപുരം പൊലീസിൽ പരാതി നൽകി. കഴിഞ്ഞദിവസം രാത്രി പത്തരയോടെ ആലങ്ങാട് നീറിക്കോട് കോളനിപ്പടിയിലായിരുന്നു സംഭവം. ഡ്യൂട്ടിക്ക് പോകുകയായിരുന്ന ഡോക്ടറെ മൂന്നുപേരടങ്ങുന്ന സംഘം വാഹനം തടഞ്ഞു മർദിക്കുകയായിരുന്നെന്നു മൊഴിയിൽ പറയുന്നു. പരിസരവാസികൾ ഓടിക്കൂടിയപ്പോൾ അക്രമികൾ രക്ഷപ്പെട്ടതായി മൊഴിയിൽ പറയുന്നു . തലയ്ക്കു പരുക്കേറ്റതിനെ തുടർന്നു ഡോക്ടർ പറവൂർ ഗവ. ആശുപ്രതിയിൽ ചികിത്സയിലാണ് . ബിനാനിപുരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പോലീസ് സംഭവം നടന്നതിനു സമീപസ്ഥലത്തെ സിസി ടി വി ദൃശ്യം പരിശോധിക്കുന്നുണ്ട്. അതെ സമയം കഴിഞ്ഞദിവസം രാത്രി നടന്ന ആക്രമണത്തിൽ വെറ്ററിനറി അസോസിയേഷൻ ജില്ലാ ഘടകം പ്രതിഷേധം രേഖപ്പെടുത്തി . സംഭവത്തെ തുടർന്നു ഡോക്ടറെ ആക്രമിച്ചവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടു മുഖ്യമന്തി, മൃഗസംര ക്ഷണ വകുപ്പ് മന്ത്രി, റൂറൽ എസി എന്നിവർക്കു പരാതി നൽകി . യാതൊരുവിധ സുരക്ഷയുമില്ലാതെ രാത്രി ജോലി ചെയ്യുന്ന ജീവനക്കാരികൾ ഉൾപ്പെടെയുള്ളവർക്കു അടിക്കടി സാമൂഹികവിരുദ്ധരുടെ ആക്രമണം നേരിട്ടിട്ടും വേണ്ട നടപടി എടുക്കാത്ത സാഹചര്യത്തിൽ ശക്തമായ പ്രക്ഷോഭങ്ങളുമായി മുന്നോട്ടു വരുമെന്നു വെറ്ററിനറി അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ഡോ.പി.ജി ബേബി പറഞ്ഞു.

Leave a Reply