June 26, 2022

ALANGAD NEWS

ALANGAD VARTHAKAL

മരോട്ടിച്ചോട് കൊതുകുശല്യം

1 min read

ആലുവ – പറവൂർ പ്രധാന റോഡിൽ കരുമാലൂർ മരോട്ടിച്ചോട് ബസ് കാത്തിരിപ്പു കേന്ദ്രത്തിനു സമീപത്ത കാനയിൽ മലിനജലം ഒഴുകി പോകാതെ കെട്ടിക്കിടക്കുന്നു . കാനയ്ക്ക് അരികിലായി കോരിയിട്ട മാലിന്യങ്ങളും കോരിയിട്ടിരിക്കുന്നു . ബസ് കാത്തിരിപ്പു കേന്ദ്രത്തിനു സമീപത്തെ കാനയിൽ കെട്ടിക്കിടക്കുന്ന മലിനജലം ഒഴുകി പോകുന്നില്ല. ദുർഗന്ധവും കൊതുകു കടിയും മൂലം പൊറുതിമുട്ടി യാത്രക്കാരും നാട്ടുകാരും . കാന വൃത്തിയാക്കാത്തതാണു മലിനജലം കെട്ടിക്കിടക്കാൻ കാരണമെന്ന് ആക്ഷേപമുണ്ട് . കുറെ വർഷങ്ങളായി ഇതാണു സ്ഥിതിയെന്നും മഴയുള്ളപ്പോൾ പലപ്പോഴും റോഡിലേക്കു മലിനജലം ഒലിച്ചിറങ്ങുന്നതു പതിവാണന്നും പരാതിയുണ്ട് . കാനയിൽ നിന്നു കോരിയ മാലിന്യങ്ങളും അരികിൽ തന്നെയാണു കൂട്ടിയിട്ടിരിക്കുന്നത് . ഇതു മഴയുള്ളപ്പോൾ തിരികെ ഒലിച്ചിറങ്ങുന്നുണ്ട്. അതിനാൽ എത്രയും വേഗം പ്രശ്നപരിഹാരത്തിനാവശ്യമായ നടപടികൾ കരുമാലൂർ – പഞ്ചായത്ത് സ്വീകരിക്കണമെന്നാണു യാത്രക്കാരുടെ ആവശ്യം.

വിവരങ്ങൾക്ക് കടപ്പാട് – മനോരമ

Advertisements