June 25, 2022

ALANGAD NEWS

ALANGAD VARTHAKAL

നീറിക്കോടിന് തൊണ്ട വരളുന്നു

1 min read

മാസങ്ങളായി നീറിക്കോട് മേഖലയിൽ ശുദ്ധജലമില്ല . നീറിക്കോട് മേഖലയിലെ ഒട്ടേറെ കുടുംബങ്ങൾ ദുരിതത്തിൽ . നീറിക്കോട് എസ്എൻഡിപി, എം.വി.ആന്റണി റോഡ്, കാട്ടുകണ്ടം, കൈപ്പെട്ടി തുടങ്ങിയ പ്രദേശത്തെ ഒട്ടേറെ കുടുംബങ്ങളാണു ശുദ്ധജലം ലഭിക്കാത്തതിനെ തുടർന്നു ദുരിതത്തിലായത്. ടാങ്കറുകളിൽ വെള്ളമെത്തുന്നതും കാത്ത് ഇരിക്കേണ്ട അവസ്ഥയാണന്നു നാട്ടുകാർ പറയുന്നു. ദൂരെയുള്ള വീടുകളിൽ നിന്നു ദൈനംദിന ആവശ്യങ്ങൾക്കായി വെള്ളമെത്തിച്ചു ഉപയോഗിക്കുന്നവരും കുട്ടത്തിലുണ്ട് . ഒട്ടേറെത്തവണ പഞ്ചായത്ത് അധികൃതരോടും ജല അതോറിറ്റി അധികൃതരോടും പരാതി പറഞ്ഞെങ്കിലും പ്രശ്നത്തിനു ശാശ്വത പരിഹാരമായിട്ടില്ല. ആലങ്ങാട് പഞ്ചായത്ത് പരിധിയിലെ ഉയർന്ന പ്രദേശങ്ങളിലും ഉൾപ്രദേശങ്ങളിലും ഉള്ളവരും ദുരിതത്തിലാണ് . ചിലപ്പോൾ നേരം പുലരും മുൻപേ പൈപ്പിൻ ചുവട്ടിൽ കാത്തു നിന്നാലാണു കുറച്ചെങ്കിലും ശുദ്ധജലം കിട്ടുക. മുപ്പത്തടം പമ്പ് ഹൗസിൽ നിന്നാണ് ഇവിടേക്കു ശുദ്ധജലവിതരണം നടക്കുന്നത്. കഴിഞ്ഞ കുറെ മാസങ്ങളായി പലയിടത്തും കൃത്യമായി ശുദ്ധജലം ലഭിക്കാറില്ല , മാസത്തിൽ ഭൂരിഭാഗം ദിവസവും ഇവിടത്തുകാർക്കു ജലം കിട്ടാക്കനിയാണ്. പ്രളയത്തിനു ശേഷം കിണറുകളിലെ വെള്ളവും മോശമാണ് . ഇനിയും ഈ അവസ്ഥ തുടർന്നാൽ ജനങ്ങളുടെ അവസ്ഥ കൂടുതൽ പരിതാപകരമാകുമെന്നും എത്രയും വേഗം ജനങ്ങളുടെ പ്രശ്നത്തിനു പരിഹാരം കാണണമെന്നും നീറിക്കോട് ഊർജം വെൽഫെയർ സൊസൈറ്റി അധികൃതർ ആവശ്യപ്പെട്ടു.